ആശിഖ് ഉസ്മാന്റെ തിളക്കത്തിൽ റോയൽ ട്രാവൽസിന് ഇരിക്കൂറിൽ വിജയം

ഇരിക്കൂർ സെവൻസിന്റെ റോയൽ ട്രാവൽസ് കോഴിക്കോടിന് ഗംഭീര വിജയം. ഇന്ന് നടന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ എതിരാളികൾ. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ഗോളുമായി തിളങ്ങിയ ആഷിക് ഉസ്മാൻ ഇന്നത്തെ കളിയിലെ ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ ഇതിനു മുമ്പ് റോയൽ ട്രാവൽസും ബെയ്സും ഏറ്റുമുട്ടിയപ്പോൾ വിജയം ബെയ്സിനൊപ്പം ആയിരുന്നു.

നാളെ ഇരിക്കൂർ സെവൻസിൽ റോയൽ ട്രാവൽസും മെഡിഗാഡ് അരീക്കോടും തമ്മിൽ ഏറ്റുമുട്ടും.