എച്ച് & ആര്‍ ബ്ലോക്ക് വൈറ്റിന് 50 റണ്‍സ് വിജയം

- Advertisement -

ടിപിഎല്‍ 2020ന്റെ നോക്ക്ഔട്ട് ഘട്ടത്തിലും തങ്ങളുടെ ആധികാരിക പ്രകടനം തുടര്‍ന്ന് എച്ച് & ആര്‍ ബ്ലോക്ക് വൈറ്റ്. ഗ്രൂപ്പ് ഘട്ടത്തിലെ വലിയ വിജയങ്ങള്‍ക്ക് ശേഷം ഇന്നലെ യെപ്ഡെസ്ക് സ്ട്രൈക്കേഴ്സിനെയാണ് എച്ച് & ആര്‍ പരാജയപ്പെടുത്തിയത്. 50 റണ്‍സിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത വൈറ്റിന് വേണ്ടി ജയന്‍ രഘു 17 പന്തില്‍ നിന്ന് 5 സിക്സുകളുടെ സഹായത്തോടെ 35 റണ്‍സ് നേടിയപ്പോള്‍ ഷക്കീര്‍(7 പന്തില്‍ 15), നിതിന്‍(9 പന്തില്‍ 23) എന്നിവര്‍ പുറത്താകാതെ നിന്ന് എട്ടോവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സിലേക്ക് ടീമിനെ എത്തിയ്ക്കുകയായിരുന്നു. യെപ്ഡെസ്കിന് വേണ്ടി സുനില്‍ ഭാസ്കര്‍ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യെപ്ഡെസ്കിന് 5 വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് മാത്രമേ നേടാനായുള്ളു. 18 റണ്‍സ് നേടി പുറത്താകാതെ നിന്ന് ശ്രീജിത്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍. വൈറ്റിന് വേ്ടി ബെഗിന്‍ രണ്ട് വിക്കറ്റ് നേടി.

Advertisement