ഡഗ്ലസ് കോസ്റ്റയ്ക്ക് വീണ്ടും പരിക്ക്, നീണ്ട കാലം പുറത്തിരിക്കും

- Advertisement -

പരിക്ക് മാറി കഴിഞ്ഞ ആഴ്ച മാത്രം തിരികെയെത്തിയ ഡഗ്ലസ് കോസ്റ്റയ്ക്ക് വീണ്ടും പരിക്ക്. ബ്രസീലിയൻ താരത്തിന് യുവന്റസിന്റെ ഹെല്ലാസ് വെറോണയ്ക്ക് എതിരായ മത്സരത്തിനിടയിലാണ് പരിക്കേറ്റത്. താരത്തിന് വീണ്ടും ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വന്നേക്കാം. സീസൺ തുടക്കത്തിൽ പരിക്കേറ്റ കോസ്റ്റയ്ക്ക് അവസാന രണ്ട് മാസങ്ങൾ കളത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.

കരിയറിൽ മസിൽ ഇഞ്ച്വറികൾ സ്ഥിരമായി വിനയാകുന്ന താരമാണ് ഡഗ്ലസ് കോസ്റ്റ. ഇപ്പോഴും മസിൽ ഇഞ്ച്വറി തന്നെയാണ് പ്രശ്നം. ക്രിയേറ്റീവ് താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന യുവന്റസിന് കോസ്റ്റയുടെ പരിക്ക് വലിയ പ്രശ്നമാകും. മിലാൻ, സ്പാൽ, ബ്രെഷ എന്നീ ടീമുകൾക്ക് എതിരായ ലീഗ് മത്സരങ്ങൾക്ക് ഒപ്പം ലിയോണ് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും കോസ്റ്റയ്ക്ക് നഷ്ടമായേക്കും.

Advertisement