അവസാന പന്തില്‍ ജയിക്കുവാന്‍ മൂന്ന് റണ്‍സ്, സിക്സര്‍ പറത്തി 5 വിക്കറ്റ് ജയം നേടി കാന്‍കാഡോ

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആദ്യ ഘട്ട നോക്ക്ഔട്ട് റൗണ്ടില്‍ കാന്‍കാഡോയ്ക്ക് വിജയം. സില്ലി ഇലവനെതിരെയാണ് ടീമിന്റെ അഞ്ച് വിക്കറ്റ് വിജയം. അവസാന ഓവറില്‍ ജയിക്കുവാന്‍ എട്ട് റണ്‍സ് നേടേണ്ടിയിരുന്ന കാന്‍കാഡോ ആദ്യ മൂന്ന് പന്തില്‍ നാല് റണ്‍സാണ് നേടിയത്. നാലാം പന്തില്‍ ഒരു വിക്കറ്റ് നഷ്ടമാകുകയും അടുത്ത പന്തില്‍ ഒരു റണ്‍സും നേടിയപ്പോള്‍ ലക്ഷ്യം അവസാന പന്തില്‍ മൂന്ന് റണ്‍സായി മാറി. താന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി എസ് വിഷ്ണു ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ആദ്യം ബാറ്റ് ചെയ്ത സില്ലി ഇലവന്‍ എട്ടോവറില്‍ 62 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 6 പന്തില്‍ നിന്ന് പുറത്താകാതെ 15 റണ്‍സ് നേടിയ സജിത്തും ഷെഹിന്‍(16), വിഷ്ണു(10) എന്നിവരുടെ ബാറ്റിംഗും സില്ലിയെ 62 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. കാന്‍കാഡോയ്ക്ക് വേണ്ടി വിവേക് നാലും വിഷ്ണു മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

അഷ്ഫാക്കാണ് കാന്‍കോഡായുടെ ടോപ് സ്കോറര്‍. താരം 23 റണ്‍സ് നേടിയപ്പോള്‍ വി വിഷ്ണു(8*), എസ് വിഷ്ണു(6*), അഖില്‍(8), ശരത്ത്(9) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തു.

Advertisement