പാകിസ്താന് 212 റൺസ് ലീഡ്

- Advertisement -

ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള ടെസ്റ്റിന്റെ മൂന്നാം ദിവസം പാകിസ്താൻ വൻ ലീഡുമായി ഇന്നിങ്സ് അവസാനിപ്പിച്ചു. പാകിസ്താൻ 445 റൺസ് ആണ് ആദ്യ ഇന്നിങ്സിൽ എടുത്തത്. ഇതോടെ 212 റൺസിന്റെ ലീഡ് ബംഗ്ലാദേശിന് മുന്നിൽ വെക്കാൻ പാകിസ്ഥാന് ആയി. പാകിസ്താന് വേണ്ടി രണ്ട് സെഞ്ച്വറികൾ ആണ് ആദ്യ ഇന്നുങ്സിൽ പിറന്നത്. ഓപ്പണർ മസൂദും ഒപ്പം ബാബർ അസമും ആണ് സെഞ്ച്വറി നേടിയത്.

ഷാൻ മസൂദ് 160 പന്തിൽ 100 റൺസ് എടുത്താണ് പുറത്തായത്. 11 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു മസൂദിന്റെ ഇന്നിങ്സ്. 143 റൺസെടുത്താണ് ബബാർ അസം പുറത്തായത്. 18 ഫോറുകളും ഒരു സിക്സും ബാബർ അടിച്ചു. 75 റൺസുമായി സുഹൈലും 65 റൺസുമായി ശഫീഖും പാകിസ്ഥാനു വേണ്ടി തിളങ്ങി.

അബു ജയെദ്, റുബെൽ ഹുസൈൻ എന്നിവർ ബംഗ്ലാദേശിനായി മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി

Advertisement