വിജയക്കുതിപ്പ് തുടര്‍ന്ന് കാന്‍കാഡോ, സൂന്‍ഡിയയ്ക്കെതിരെ 31 റണ്‍സ് വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കാന്‍കാഡോ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കാന്‍കാഡോ സൂന്‍ഡിയയ്ക്കെതിരെ 31 റണ്‍സിന്റെ വിജയം കുറിയ്ക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍കാഡോ 78 റണ്‍സ് നേടിയപ്പോള്‍ സൂന്‍ഡിയയ്ക്ക് രണ്ട് വിക്കറ്റ് മാത്രമേ നഷ്ടമായുള്ളുവെങ്കിലും 47 റണ്‍സ് നേടുവാനെ കഴിഞ്ഞുള്ളു.

കാന്‍കാഡോയ്ക്ക് വേണ്ടി സുരേഷ് കുമാര്‍(30), അഖില്‍(20) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 3.4 ഓവറില്‍ 42 റണ്‍സ് നേടുകയായിരുന്നു. അഷ്ഫാക്ക് 15 റണ്‍സും നേടി. സൂന്‍ഡിയ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റുമായി വിഷ്ണുരാജ് തിളങ്ങി.

സൂന്‍ഡിയയ്ക്കായി 14 റണ്‍സ് നേടിയ റിജു ജോസഫ് ആണ് ടോപ് സ്കോറര്‍. വിക്കറ്റുകള്‍ അധികം നഷ്ടമായില്ലെങ്കിലും സ്കോറിംഗിന് വേഗത നല്‍കുവാന്‍ സൂന്‍ഡിയ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ പോയപ്പോള്‍ അവരുടെ ചേസിംഗ് എട്ടോവറില്‍ 47/2 എന്ന നിലയില്‍ അവസാനിച്ചു.