കാല്‍മൂവിന് 14 റണ്‍സ് വിജയം

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 14 റണ്‍സിന്റെ വിജയം സ്വന്തമാക്കി കാല്‍മൂവ്. ഡിഎന്‍എ ഡിജിറ്റല്‍സിനെയാണ് ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ടീം പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാല്‍മൂവ് പിടി പ്രവീണ്‍ 12 പന്തില്‍ നിന്ന് നേടിയ 23 റണ്‍സിന്റെ ബലത്തിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ നിന്ന് 68 റണ്‍സ് നേടിയത്. ജിജിന്‍(13), രാജീവന്‍(10) എന്നിവരാണ് തിളങ്ങിയ മറ്റു താരങ്ങള്‍. ഡിഎന്‍എയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍ രണ്ടും ശ്രീരാഗ്, അജു എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡിഎന്‍എയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. 6.1 ഓവറില്‍ 32/5 എന്ന നിലയില്‍ നിന്ന് ജ്യോതി ജയപ്രകാശ് 20 റണ്‍സുമായി ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും ടീമിന് 54 റണ്‍സ് മാത്രമേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ നിന്ന് നേടാനായുള്ളു. കാല്‍മൂവിന് വേണ്ടി പിടി പ്രവീണ്‍, ജിജിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Advertisement