136 റൺസിന് കേരളം പുറത്ത്, പഞ്ചാബ് വിജയത്തിലേക്ക്

- Advertisement -

രഞ്ജി ട്രോഫിയിൽ കേരളം പഞ്ചാബിനെതിരെ തകർന്നടിഞ്ഞു. ആദ്യ ഇന്നിങ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ കേരളം വെറും 136 റൺസിന് പുറത്തായി. മൂന്നാം ദിവസം 5 വിക്കറ്റ് നഷ്ടത്തിൽ 88 രൺസ് എന്ന നിലയിൽ കളി ആരംഭിച്ച കേരളം 48 റൺസ് എടുക്കുന്നതിനിടയിൽ ബാക്കി വിക്കറ്റുകളും തുലച്ചു.

കേരളത്തിന്റെ രണ്ടാം ഇന്നിങ്സിലും മുൻനിര ബാറ്റ്സ്മാന്മാരൊക്കെ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്സിലെ ഹീറോ ആയിരുന്ന സൽമാൻ നിസാർ ഈ ഇന്നിങ്സിലും പുറത്താകാതെ നിന്നു. 28 റൺസ് എടുത്താണ് നിസാർ ഒരു ഭാഗത്ത് പിടിച്ചു നിന്നത്. ആദ്യ ഇന്നിങ്സിൽ 91 റൺസ് എടുത്ത് നിസാർ പുറത്താകാതെ നിന്നിരുന്നു.

5 വിക്കറ്റ് എടുത്ത സിദ്ധാർത്ഥും 4 വിക്കറ്റ് എടുത്ത ഗുർകീരതുമാണ് കേരളത്തെ തകർത്തത്. ഇപ്പോൾ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്. ഇനി വെറും 107 റൺസ് കൂടെയേ പഞ്ചാബിന് വിജയിക്കാൻ വേണ്ടു.

Advertisement