ഹക്കുവിന് പ്രശംസയുമായി ഷറ്റോരി

- Advertisement -

ഇന്നലെ എ ടി കെയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കായി ഇറങ്ങിയ യുവ മലയാളി താരം ഹക്കുവിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. സുയിവർലൂണ് പരിക്ക് പറ്റിയത് കാരണം ആയിരുന്നു ഹക്കു കളത്തിൽ ഇറങ്ങേണ്ടി വന്നത്. ഹക്കു ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് ഷറ്റോരി പറഞ്ഞു.

ഹക്കു പന്ത് കയ്യിൽ വെച്ച് കുറച്ചു കൂടെ കളിക്കണം എന്നാണ് തനിക്ക് ആഗ്രഹം. അത് ഒഴിച്ചാൽ ഹക്കുവിന് മികച്ചൊരു മത്സരം തന്നെ ആയിരുന്നു ഇന്നലത്തേത്. ഷറ്റോരി പറഞ്ഞു. ഡിഫൻസാണ് ഇന്നലത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കാൻ കാരണം എന്നും ഷറ്റോരി പറഞ്ഞു. യുവ ഫുൾബാക്ക് റാകിപിനെ പ്രകടനത്തേഴും അദ്ദേഹം പ്രശംസിച്ചു.

Advertisement