35 റണ്‍സിന്റെ വിജയവുമായി ടെറിഫിക് മൈന്‍ഡ്സ്, 30 പന്തില്‍ 54 റണ്‍സും 4 വിക്കറ്റും നേടി ജീവന്‍ ഗോപകുമാര്‍

- Advertisement -

തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജീവന്‍ ഗോപകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടെറിഫിക് മൈന്‍ഡ്സ് എട്ടോവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് നേടുകയായിരുന്നു. ജീവന്‍ ഗോപകുമാര്‍ 30 പന്തില്‍ നിന്ന് 54 റണ്‍സും ജോണ്‍ സണ്ണി 17 റണ്‍സും നേടിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അവസാന ഓവറിലാണ് ടെറിഫിക് മൈന്‍ഡ്സിന് മൂന്ന് വിക്കറ്റും നഷ്ടമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ക്രെസി ഇലവന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സാണ് നേടിയത്. 7 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ ബെഹിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. തന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം 4 വിക്കറ്റുമായി ജീവന്‍ ഗോപകുമാര്‍ മത്സരത്തില്‍ തന്റെ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കുകയായിരുന്നു. അഭിലാഷ് ജയ്പാല്‍ 3 വിക്കറ്റും നേടി.

Advertisement