രണ്ടോവറില്‍ വിജയ ലക്ഷ്യമായ 31 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ നേടി എബിഎസ് ബ്ലാസ്റ്റേഴ്സ്

- Advertisement -

വാനില നെറ്റ്‍വര്‍ക്സിനെതരെ പത്ത് വിക്കറ്റിന്റെ വിജയം രണ്ടോവറില്‍ നേടി എബിഎസ് ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ വാനില ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ബ്ലാസ്റ്റേഴ്സ് ബൗളര്‍മാര്‍ ടീമിനെ 30 റണ്‍സില്‍ എറിഞ്ഞൊതുക്കുകയായിരുന്നു. 6 വിക്കറ്റുകളാണ് ടീമിന് നഷ്ടമായതെങ്കിലും ബാറ്റ്സ്മാന്മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. 14 റണ്‍സ് നേടിയ ഓപ്പണര്‍ എല്‍ആര്‍ രാജേഷ് മാത്രമാണ് പൊരുതി നോക്കിയത്. ബൗളിംഗില്‍ ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് ഷിയാസ് മൂന്നും വിനീത് പി ജോസഫ് രണ്ടും വിക്കറ്റാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ എബിഎസ് ബ്ലാസ്റ്റേഴ്സ്. രണ്ടോവറില്‍ വിജയം കൈവരിക്കുകയായിരുന്നു. ഏഴ് പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ പികെ അഖിലും അഖിലിന് കൂട്ടായി പ്രവീണ്‍ പി നായരുമാണ് എബിഎസ് ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്.

Advertisement