കൊച്ചിയിൽ 50 ആം മത്സരത്തിനിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ ആണ് നേരിടുക. കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊച്ചിയിൽ നടക്കുന്ന 50 ആം ഐഎസ്എൽ മാച്ചാണിത്. 50 മത്സരത്തിൽ കൊച്ചിയെ മഞ്ഞക്കടലാക്കാനാണ് ആരാധകരുടെ ശ്രമം. വളരെ നിർണായകമായ മത്സരമാണ് ഇന്നത്തേത്. ഇന്ന് പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് അവസാനമാകും.

കഴിഞ്ഞ 49 മത്സരങ്ങളിൽ 17 വിജയങ്ങളും, 20 സമനിലകളും, 12 തോൽവികളും കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. അതേ സമയം കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിനെതിരെ മികച്ച റെക്കോർഡാണ് കൊച്ചിയിലുള്ളത്. കൊച്ചിയിൽ നടന്ന അവസാന ആറ് മത്സരങ്ങളിൽ നിന്ന് ചെന്നൈയിൻ വെറും 3 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. ഒരു തവണ മാത്രമാണ് ചെന്നൈയിൽ വിജയിച്ചിട്ടുള്ളത്. എങ്കിലും അവസാന മൂന്നു മത്സരങ്ങളും വിജയിച്ച ചെന്നൈയിൻ ഗംഭീര ഫോമിലാണുള്ളത്.

Advertisement