പരിക്ക് തുടർകഥ, ന്യൂസിലാൻഡിന്റെ താത്കാലിക ക്യാപ്റ്റനും പുറത്ത്

- Advertisement -

ഓസ്‌ട്രേലിയൻ പരമ്പരയിൽ ന്യൂസിലാൻഡിനെ പരിക്ക് വിട്ടൊഴിയുന്നില്ല. ഓസ്‌ട്രേലിയയോട് പരമ്പര ഏകപക്ഷീയമായി നഷ്ട്ടപെട്ട ന്യൂസിലാൻഡ് നിരയിൽ ടോം ലതാമിനാണ്  ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ കെയ്ൻ വില്യംസണ് പകരം ലതാം ആയിരുന്നു അവസാന ടെസ്റ്റിൽ ന്യൂസിലാൻഡിനെ നയിച്ചത്.

താരത്തിന്റെ വിരലിനാണ് പൊട്ടലേറ്റത്. ഇതോടെ താരം നാല് ആഴ്ചയോളം പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി തുടക്കത്തിൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുൻപ് താരം തിരിച്ചെത്തുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പൊട്ടലേൽക്കുന്ന മൂന്നാമത്തെ ന്യൂസിലാൻഡ് താരമാണ് ലതാം. നേരത്തെ ട്രെന്റ് ബോൾട്ടിനും മാറ്റ് ഹെന്ററിക്കും കൈക്ക് പൊട്ടലേറ്റിരുന്നു. കൂടാതെ ലോക്കി ഫെർഗുസനും പരിക്കേറ്റിരുന്നു.

അവസാന ടെസ്റ്റിൽ 279 റൺസിന് തോറ്റ ന്യൂസിലാൻഡ് പരമ്പര 3-0ണ് കൈവിട്ടിരുന്നു.

Advertisement