മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആശ്ലി യങ് ഇന്റർ മിലാനിലേക്ക്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആശ്ലി യങ് ഇന്റർ മിലാനിലേക്ക് കൂടുമാറാൻ സാധ്യത. ആശ്ലി യങ്ങിനു വേണ്ടി കോണ്ടെ ശ്രമിക്കുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ച തന്നെ യങ്ങിനെ ഇറ്റലിയിലേക്ക് എത്തിക്കാൻ ആണ് കോണ്ടെ ശ്രമിക്കുന്നത്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് യങ് ഉള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഇപ്പോൾ ഉള്ള താരങ്ങളിൽ ഏറ്റവും പരിചയസമ്പത്തുള്ള താരമാണ് ആശ്ലി യങ്‌. 2011ൽ ആണ് യങ്ങ് ആസ്റ്റൺ വില്ലയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. മാഞ്ചസ്റ്ററിനായി ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടം ഉൾപ്പെടെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്. എന്നാൽ ഒലെ ഇപ്പോൾ യങ്ങിനെ വിൽക്കാൻ അനുവദിക്കുമോ എന്നത് സംശയമാണ്.

Advertisement