ഗ്ലൗസ്റ്റര്‍ഷയറുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി ടോം ലേസ്

- Advertisement -

ഗ്ലൗസ്റ്റര്‍ഷറുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തിയ ടോം ലേസ്. 22 വയസ്സുകാരന്‍ താരം 2019 കൗണ്ടി സീസണില്‍ രണ്ടാം ഡിവിഷനില്‍ ഡര്‍ബിഷയറിന് വേണ്ടിയാണ് കളിച്ചത്. രണ്ടാം ഡിവിഷനിലെ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഒരാളായിരുന്നു താരം. 780 റണ്‍സാണ് ടോം ലേസ് കഴിഞ്ഞ സീസണില്‍ നേടിയത്. ഡര്‍ബിഷയറില്‍ തന്റെ സ്വന്തം കൗണ്ടിയായ മിഡില്‍സെക്സില്‍ നിന്ന് ലോണ്‍ ആയിട്ടാണ് താരം എത്തിയത്.

ടോം ലേസിനെ സ്വന്തമാക്കാനായത് ഗുണകരമായ ഒരു കാര്യമാണെന്നാണ് ഗ്ലൗസര്‍റ്റര്‍ഷയര്‍ മുഖ്യ കോച്ച് റിച്ചാര്‍ഡ് ഡോസണ്‍ പറഞ്ഞത്. ഗ്ലാമോര്‍ഗനെതിരെ ഓഗസ്റ്റ് 15ന് നടക്കുന്ന ഗ്ലൗസ്റ്റര്‍ഷയറിന്റെ അടുത്ത ബോബ് വില്ലിസ് ട്രോഫിയില്‍ താരത്തിന് കളിക്കാനാകുമെന്നാണ് അറിയുന്നത്.

Advertisement