വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ടീമിന്റെ ഘടനയുടെ പരീക്ഷണം ശ്രീലങ്കന്‍ പരമ്പരയോടെ ആരംഭിയ്ക്കും

- Advertisement -

ജൂലൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പായി വെസ്റ്റിന്‍ഡീസിന്റെ ടി20 ലോകകപ്പ് സ്ക്വാഡിനുള്ള 15-16 താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിന്‍ഡീസ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ചാണ് ടി20 ലോകകപ്പ് നടക്കുന്നത്.

വിന്‍ഡീസിന്റെ ലങ്കയ്ക്കെതിരെയുള്ള ഹോം സീരിസ് ഈ ടി20 ലോകകപ്പിനുള്ള ടീമിന്റെ ഘടനയുടെ പരീക്ഷണം കൂടിയാണെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന്റെ ഘടന എത്തരത്തിലാണെന്നത് ഇപ്പോള്‍ മുതല്‍ ടീം മാനേജ്മെന്റ് ആലോചിച്ച് തുടങ്ങേണ്ട സമയമായെന്നും ഓസ്ട്രേലിയയ്ക്കെതിരെയും അതിന് ശേഷമുള്ള പാക്കിസ്ഥാന്‍ പരമ്പരയിലും ഈ ടീമിന്റെ പരീക്ഷണം നടത്തുവാനുള്ള സമയം ആണെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

ഈ രണ്ട് പരമ്പരയോട് കൂടി ഏതെല്ലാം കോമ്പിനേഷനുകളാണ് നടപ്പിലാക്കേണ്ടതെന്ന് ടീമിന് വ്യക്തതയുണ്ടാകുമെന്ന് സിമ്മണ്‍സ് സൂചിപ്പിച്ചു. ഇന്ത്യയിലെ ഗ്രൗണ്ടുകളെക്കുറിച്ച് വ്യക്തമായ അറിവ് തങ്ങള്‍ക്കുണ്ടെന്നും അതും മനസ്സില്‍ വെച്ചുള്ള കോമ്പിനേഷനുകളാവും ടീമിന്റെ ഘടനയിലുണ്ടാകുകയെന്ന് സിമ്മണ്‍സ് അറിയിച്ചു.

Advertisement