ബെംഗളൂരു എഫ് സിയുടെ മൂന്ന് വിദേശ താരങ്ങൾ ക്ലബ് വിട്ടു

20210301 180857
- Advertisement -

ബെംഗളൂരു എഫ് സിയുടെ മൂന്ന് വിദേശ താരങ്ങൾ ക്ലബ് വിട്ടു. ഐ എസ് എൽ സീസൺ അവസാനിച്ചതോടെയാണ് ബെംഗളൂരു എഫ് സി മൂന്ന് താരങ്ങളെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഫ്രാൻ ഗോൺസാല്വസ്, ക്രിസ്റ്റ്യൻ ഒപ്സെത്, സിസ്കോ ഹെർണാണ്ടസ് എന്നിവരാണ് ക്ലബ് വിട്ടത്. മൂവരും എ എഫ് സി കപ്പിൽ ബെംഗളൂരുവിന് ഒപ്പ ഉണ്ടാകില്ല. 18 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച ഫ്രാൻ ഗോൺസാല്വ്സ് ഒരു ഗോൾ ബെംഗളൂരുവിനായി നേടിയിരുന്നു.

നോർവേയിൽ നിന്ന് എത്തിയ സ്ട്രൈക്കർ ക്രിസ്റ്റ്യന് തീർത്തും നിരാശ മാത്രമാണ് ഐ എസ് എല്ലിൽ നൽകാൻ ആയത്. 15 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ പോലും നേടിയില്ല. സീസൺ പകുതിക്ക് വെച്ച് എത്തിയ സിസ്കോയ്ക്കും കാര്യമായി ഒന്നിം ബെംഗളൂരുവിനായി ചെയ്യാൻ ആയില്ല. ആറു മത്സരങ്ങൾ കളിച്ച താരം ഒരു അസിസ്റ്റ് സംഭാവന ചെയ്തിരുന്നു.

Advertisement