2020 സീസണിന് ശേഷം ടിം ആംബ്രോസിന്റെ വിരമിക്കല്‍ തീരുമാനം

- Advertisement -

ഇംഗ്ലണ്ടിലെ ഈ സീസണിന് ശേഷം തന്റെ വിരമിക്കലുണ്ടാകുമെന്ന് അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം ടിം ആംബ്രോസ്. വാര്‍വിക്ക്ഷയറിന് വേണ്ടിയാണ് കൗണ്ടിയില്‍ താരം ഇപ്പോള്‍ കളിക്കുന്നത്. 2001ല്‍ സസ്സെക്സില്‍ തന്റെ കരിയര്‍ ആരംഭിച്ച ടിം പിന്നീട് 2006ല്‍ വാര്‍വിക്ക്ഷയറിലേക്ക് മാറുകയായിരുന്നു.

വിവിധ ഫോര്‍മാറ്റുകളിലായി നാല് കിരീടങ്ങള്‍ നേടിയ താരം ഇംഗ്ലണ്ടിനായി 11 ടെസ്റ്റുകളിലും 5 ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലും കളിച്ചിട്ടുണ്ട്. വാര്‍വിക്ക്ഷയറിന് വേണ്ടി ഏറ്റവും അധികം കീപ്പിംഗ് പുറത്താക്കലുകള്‍ നടത്തിയ രണ്ടാമത്തെ താരമാണ് ടിം ആംബ്രോസ്. 2008ല്‍ ന്യൂസിലാണ്ടിനെതിരെ ഹാമിള്‍ട്ടണിലാണ് ആംബ്രോസിന്റെ അരങ്ങേറ്റം. തന്റെ രണ്ടാം ടെസ്റ്റില്‍ താരം ശതകം നേടിയിരുന്നു.

Advertisement