വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ മൊയീൻ അലിയും ബെയർസ്‌റ്റോയുമില്ല

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ടീമിൽ മൊയീൻ അലിക്കും ബെയർസ്‌റ്റോക്കും സ്ഥാനമില്ല. 13 അംഗ ടീമിന് പുറമെ 9 അംഗ റിസർവ് ടീമിനെയും ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലും മൊയീൻ അലിക്കും ബെയർസ്‌റ്റോക്കും സ്ഥാനം ലഭിച്ചിട്ടില്ല.

ഇന്ന് പ്രഖ്യാപിച്ച 13 അംഗ ടീമിൽ സ്പിന്നറായി ഡോം ബെസ്സിന് അവസരം ലഭിച്ചിട്ടുണ്ട്. ജാക്ക് ലീച്ച്, മൊയീൻ അലി എന്നീ സ്പിന്നർമാരെ മറികടന്നാണ് ഡോം ബെസ്സ് ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയത്. മത്സരത്തിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ അഭാവത്തിൽ ബെൻ സ്റ്റോക്സ് ആവും ഇംഗ്ലണ്ടിനെ നയിക്കുക.

Ben Stokes (captain), James Anderson , Jofra Archer , Dominic Bess , Stuart Broad , Rory Burns, Jos Buttler, Zak Crawley Joe Denly, Ollie Pope , Dom Sibley, Chris Woakes , Mark Wood

Reserves: James Bracey, Sam Curran, Ben Foakes, Dan Lawrence, Jack Leach, Saqib Mahmood, Craig Overton, Ollie Robinson, Olly Stone

Advertisement