തിസാര പെരേര ടി20 ബ്ലാസ്റ്റില്‍

- Advertisement -

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര ഈ സീസണ്‍ ടി20 ബ്ലാസ്റ്റില്‍ കളിക്കും. ഗ്ലൗസെസ്റ്റര്‍ഷയറിനു വേണ്ടി ഏതാനും മത്സരങ്ങള്‍ താരം കളിക്കുമെന്ന് കൗണ്ടി തന്നെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ കൗണ്ടി സീസണില്‍ താരം ഇതേ ടീമിനു വേണ്ടി കളിച്ചിരുന്നു. ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങുന്ന സമയത്താണ് തിസാര പെരേര ഗ്ലൗസെസ്റ്റര്‍ഷയറിനു വേണ്ടി കളിക്കുക.

ടി20 ക്രിക്കറ്റുകളില്‍ വിവിധ ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ് തിസാര പെരേര. ടീമിന്റെ രക്ഷയ്ക്ക് ബാറ്റുകൊണ്ടും ബോള് കൊണ്ടും സംഭാവന ചെയ്യുന്ന തിസാരയുടെ സേവനം ലഭ്യമാക്കുന്നത് ടീമിനു ഗുണം ചെയ്യുമെന്നാണ് കൗണ്ടി മാനേജ്മെന്റ് അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement