ശ്രീലങ്കയില്‍ ലിസ്റ്റ് എ മത്സരത്തില്‍ ഒരോവറില്‍ ആറ് സിക്സുകളുമായി തിസാര പെരേര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരോവറില്‍ ആറ് സിക്സുകളെന്ന നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ താരം തിസാര പെരേര. ശ്രീലങ്കയിലെ ലിസ്റ്റ് എ മത്സരത്തില്‍ ആണ് താരത്തിന്റെ ഈ നേട്ടം. ആര്‍ണി സ്പോര്‍ട്സ് ക്ലബിനി വേണ്ടി ഏറ്റവും വേഗത്തിലുള്ള രാണ്ടാമത്തെ അര്‍ദ്ധ ശതകം നേടുന്നതിനിടയിലാണ് തിസാര പെരേര ഒരോവറില്‍ ആറ് സിക്സ് എന്ന നേട്ടവും കരസ്ഥമാക്കിയത്.

ശ്രീലങ്ക ക്രിക്കറ്റ് മേജര്‍ ക്ലബ്ബ്സ് ലിമിറ്റഡ് ഓവര്‍ ടൂര്‍ണ്ണമെന്റിനിടിയലിാണ് തിസാര പെരേരയുടെ ഈ നേട്ടം. ബ്ലൂം ഫീല്‍ഡിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ദില്‍ഹന്‍ കൂറയെയാണ് ഒരോവറില്‍ ആറ് തവണ സിക്സര്‍ പായിച്ച് തിസാര പെരേര ഈ നേട്ടം കൊയ്യുന്ന ആദ്യ ശ്രീലങ്കന്‍ താരമായത്.

13 പന്തില്‍ പുറത്താകാതെ 52 റണ്‍സാണ് തിസാര പെരേര നേടിയത്. 2005ല്‍ രംഗന്‍ സിസിയ്ക്ക് വേണ്ടി കുരുംഗേല യൂത്ത് സിസിയ്ക്കെതിരെ 2005ല്‍ കൗശല്യ വീരരത്നേ നേടിയ 12 പന്തില്‍ നിന്നുള്ള അര്‍ദ്ധ ശതകമാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം.