“ഇത് സംതൃപ്തി നൽകുന്ന ജയം”: വിരാട് കോഹ്‌ലി

Photo: Twitter/@BCCI

ആദ്യ മത്സരത്തിൽ ഏകപക്ഷീയമായി തോറ്റതിന് ശേഷം രണ്ട് മത്സരം തുടർച്ചയായി ജയിച്ച് പരമ്പര സ്വന്തമാക്കുന്നത് വളരെയധികം സംതൃപ്തി നൽകുന്ന കാര്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 2-0ന് ജയിച്ചു നിൽക്കുന്ന സമയത്ത് പരമ്പര കൈവിട്ടെന്നും എന്നാൽ ഇത്തവണ അവസാന രണ്ട് മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയത് മികച്ച ലക്ഷണമാണെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

“ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്, കെ.എൽ രാഹുൽ പുറത്തായപ്പോൾ പന്ത് നന്നായി ടേൺ ചെയ്യുന്നുണ്ടായിരുന്നു. ഈ അവസരത്തിലാണ് തങ്ങളുടെ അനുഭവസമ്പത്ത് ഗുണം ചെയ്തത്. ഓസ്‌ട്രേലിയക്ക് ആ അവസരത്തിൽ വിക്കറ്റാണ് വേണ്ടിയിരുന്നത്. അത് നൽകിയില്ലെങ്കിൽ റൺറേറ്റ് ഉയർന്നാലും നമുക്ക് ജയിക്കാൻ പറ്റുമെന്ന് ഞാൻ രോഹിത്തിനോട് പറഞ്ഞു” വിരാട് കോഹ്‌ലി പറഞ്ഞു. മത്സരത്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെയും അർദ്ധ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ അനായാസം ഇന്നത്തെ മത്സരം സ്വന്തമാക്കിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർത്ത് ഓസ്ട്രേലിയയിൽ നിന്ന് ജയം തട്ടിയകറ്റിയിരുന്നു.

Previous articleബേക്കലിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ
Next articleഎടത്തനാട്ടുകരയിൽ ഫിഫാ മഞ്ചേരിക്ക് വിജയം