ബേക്കലിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ

- Advertisement -

ബേക്കൽ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നു. ഇന്നലെ ബേക്കൽ സെവൻസിൽ ഇറങ്ങിയ മെഡിഗാഡ് അരീക്കോട് സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ചാണ് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. മെഡിഗാഡ് ആദ്യമായാണ് ഈ സീസണിൽ ഫൈനലിൽ എത്തിയത്.

നാളെ ബേക്കൽ സെവൻസിലെ മറ്റൊരു സെമിയിൽ അൽ മദീന ചെർപ്പുളശ്ശേരി ലക്കി സോക്കർ ആലുവയെ നേരിടും.

Advertisement