എടത്തനാട്ടുകരയിൽ ഫിഫാ മഞ്ചേരിക്ക് വിജയം

- Advertisement -

ഇന്നലെ എടത്തനാട്ടുകരയിൽ നടന്ന മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം. ജവഹർ മാവൂരിനെ നേരിട്ട ഫിഫാ മഞ്ചേരി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ ദിവസം ഫൈനലിൽ കിരീടം നഷ്ടപ്പെട്ട ഫിഫാ മഞ്ചേരി ഫോമിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്. ജവഹർ മാവൂർ ഇന്നലെ നിലമ്പൂരിലും പരാജയപ്പെട്ടിരുന്നു. നിലമ്പൂരിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലക്കി സോക്കർ ആലുവയോട് ആയിരുന്നു ജവഹറിന്റെ പരാജയം.

ഇന്ന് എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ ജയ തൃശ്ശൂരിനെ നേരിടും.

Advertisement