ലണ്ടന്‍ സ്പിരിറ്റിനെ നയിക്കുക ഓയിന്‍ മോര്‍ഗനും ഹീത്തര്‍ നൈറ്റും

ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ പതിപ്പില്‍ ലണ്ടന്‍ സ്പിരിറ്റിന്റെ പുരുഷ ടീമിനെ ഓയിന്‍ മോര്‍ഗനും വനിത ടീമിനെ ഹീത്തര്‍ നൈറ്റും നയിക്കും. ഫ്രാഞ്ചൈസിയുടെ വനിത ടീമിനെ ട്രെവര്‍ ഗ്രിഫിന്‍ ആണ് പരിശീലിപ്പിക്കുക.

പുരുഷ ടീമിന്റെ കോച്ചായി നേരത്തെ തന്നെ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ നിയമിച്ചിരുന്നു. ടീമിന്റെ ക്യാപ്റ്റനായി ഓയിന്‍ മോര്‍ഗന്‍ എത്തുന്നതില്‍ അതിയായ സന്തോഷമാണുള്ളതെന്നും ഷെയിന്‍ വോണ്‍ പറഞ്ഞു. താരം ക്യാപ്റ്റനായി എത്തുന്നത് സ്പിരിറ്റിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

Previous articleഇംഗ്ലണ്ട് ഇതിഹാസം ബോബ് വില്ലിസ് അന്തരിച്ചു
Next articleജോസെയെ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ വീഴ്ത്തി, താരമായി മാർക്കസ് റാഷ്ഫോർഡ്!!