ദി ഹണ്ട്രെഡില്‍ ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി കളിക്കുവാന്‍ എലീസ് പെറി എത്തുന്നു

Ellyseperry

ഓസ്ട്രേലിയയുടെ ഓള്‍റൗണ്ട് താരം എലീസ് പെറി ദി ഹണ്ട്രെഡ് കളിക്കാനെത്തുന്നു. പെറി ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടിയാണ് കളിക്കുവാന്‍ എത്തുന്നത്. വനിത ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സ് കോച്ചിന്റെ ബെന്‍ സോയര്‍ ആണ് ഫീനിക്സിന്റെയും കോച്ച് എന്നതിനാല്‍ തന്നെ പെറിയ്ക്ക് അദ്ദേഹവുമായി കളിക്കുവാനുള്ള അവസരം ലഭിയ്ക്കുകയാണ്.

ദി ഹണ്ട്രെഡില്‍ കളിക്കുവാനായി ഇംഗ്ലണ്ടിലെത്തുവാന്‍ കഴിയുന്നതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് പെറി പറഞ്ഞു. ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റ് തന്നെ രസകരമായ ഒന്നാണെന്നും ഈ ഫോര്‍മാറ്റ് ക്രിക്കറ്റിലേക്ക് പുതിയ തലമുറയെ ആകൃഷ്ടരാക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും പെറി പറഞ്ഞു.

Previous articleഇറ്റാലിയൻ ടീമുകൾ ഇല്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ
Next articleഹസാർഡിന് ശസ്ത്രക്രിയ വേണ്ട എന്ന് റയൽ മാഡ്രിഡ്