തമീം ഇഖ്ബാലിന്റെ റെക്കോർഡ് ഇന്നിങ്സ്, കൂറ്റൻ സ്കോർ ഉയർത്തി ബംഗ്ലാദേശ്

- Advertisement -

സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് തമീം ഇഖ്ബാലിന്റെ മികവിൽ 322 റൺസ് ആണ് അടിച്ചു കൂട്ടിയത്. 158 റൺസ് എടുത്ത തമീം ഇഖ്ബാൽ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റബുൻ ഉയർന്ന ഏകദിന സ്കോറും ഇന്ന് കുറിച്ചു. 136 പന്തുകളിൽ നിന്നായിരുന്നു തമീമിന്റെ ഇന്നിങ്സ്. മൂന്ന് സിക്സറുകളും 20 ബൗണ്ടറിയും ഇഖ്ബാൽ ഇന്ന് കുറിച്ചു.

2018 ജൂലൈക്ക് ശേഷം ആദ്യമായാണ് തമീം ഏകദിന സെഞ്ച്വറി നേടുന്നത്. കരിയറിലെ ഏഴാം സെഞ്ച്വറിയാണിത്. ഇന്നത്തെ ഇന്നിങ്സോടെ ഏഴായിരം ഏകദിന റൺസിൽ എത്തുന്ന ആദ്യ ബംഗ്ലാദേശ് താരമായും ഇഖ്ബാൽ മാറി. 55 റൺസ് എടുത്ത റാഹീമും, 41 റൺസ് എടുത്ത മഹ്മുദുള്ളയും തമീമിന് വലിയ പിന്തുണ നൽകി. മുംബ, തിരിപാനോ എന്നിവർ സിംബാബ്‌വെയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Advertisement