ടെസ്റ്റ് ജയത്തേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊരു കാര്യമില്ലെന്ന് പാറ്റ് കമ്മിൻസ്

ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊരു കാര്യം ഇല്ലെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. നിലവിൽ ബൗളർമാരുടെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് കമ്മിൻസ്. ടെസ്റ്റ് ക്രിക്കറ്റ് കണ്ടും ഇഷ്ട്ടപെട്ടുമാണ് താൻ വളർന്നതെന്നും നിലവിൽ ആ ഇഷ്ട്ടം മാറിയിട്ടില്ലെന്നും കമ്മിൻസ് പറഞ്ഞു. ക്രിക്കറ്റിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റ് ആണെന്നും അതിൽ ഒരു താരത്തിന്റെ കഴിവും ആരോഗ്യവും മാനസിക ശക്തിയും പരീക്ഷിക്കപെടുമെന്നും കമ്മിൻസ് പറഞ്ഞു.

ഓരോ മത്സരത്തിലും താൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും വിജയവും പരാജയവും തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് പാറ്റ് കമ്മിൻസ്. റെക്കോർഡ് തുക നൽകിയാണ് കമ്മിൻസിനെ കൊൽക്കത്ത സ്വന്തമാക്കിയത്.

Previous articleപ്രീമിയർ ലീഗിൽ തിരികെയെത്താൻ ലീഡ്സിന് ഇനി മൂന്ന് ജയങ്ങൾ മാത്രം ദൂരം
Next articleടി20 ക്രിക്കറ്റ് കൂടുതൽ കളിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് സൗരവ് ഗാംഗുലി