മാനെ ബയേണിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും

20220615 151826

സാഡിയോ മാനെയുടെ ബയേൺ മ്യൂണിക്കിലേക്കുള്ള നീക്കം ഉടൻ പൂർത്തിയാകും. സാഡിയോ മാനെ ബയേണുമായി കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. മാനെ മൂന്ന് വർഷത്തെ കരാർ ആകും ബയേണിൽ ഒപ്പുവെക്കുക. വേതനത്തിന്റെ കാര്യത്തിലും ക്ലബും താരവും തമ്മിൽ ധാരണയിൽ എത്തി.

ഡാർവിൻ നൂനസ് ലിവർപൂളിലേക്ക് എത്തുന്നതോടെ മാനെയെ ക്ലബ് വിടാൻ ലിവർപൂൾ അനുവദിക്കും. ലിവർപൂളിന് ട്രാൻസ്ഫർ തുക കൂട്ടികൊണ്ട് പുതിയ ബിഡ് ബയേൺ സമർപ്പിച്ചിട്ടുമുണ്ട്.മാനെ വരും എന്ന് ഉറപ്പായാൽ ലെവൻഡോസ്കിയെ ബയേൺ ക്ലബ് വിടാൻ അനുവദിച്ചേക്കും.

ലിവർപൂൾ വിടും എന്ന് നേരത്തെ തന്നെ ഉറപ്പിച്ച മാനെയും ബയേണിലേക്ക് പോകാൻ തന്നെ ആണ് ആഗ്രഹിക്കുന്നത്. 25 മില്യന്റെ ആദ്യ ഓഫർ ബയേൺ ലിവർപൂളിന് മുന്നിൽ വെച്ചു എങ്കിലും ആ ഓഫർ ലിവർപൂൾ നിരസിച്ചിരുന്നു. പുതിയ ഓഫർ 35 മില്യണോളം ആകും.

Previous articleടൊറേര ആഴ്സണലിലേക്ക് തന്നെ മടങ്ങും
Next articleടെസ്റ്റ് റാങ്കിംഗ് ബുമ്ര മൂന്നാമത്, ബാറ്റിങിൽ റൂട്ട് ഒന്നാമത് തിരികെയെത്തി