ഐസിഫോസിനെതിരെ 6 വിക്കറ്റ് ജയം നേടി ടിസിഎസ് യംഗിസ്ഥാന്‍

Sports Correspondent

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഐസിഫോസ് ഇലവനെതിരെ മികച്ച വിജയവുമായി ടിസിഎസ്. എതിരാളികളെ 7.5 ഓവറില്‍ 30 റണ്‍സിന് പുറത്താക്കിയ ശേഷം ലക്ഷ്യം 3.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ടിസിഎസ് മറികടന്നത്.

രാജീവ് മോഹന്‍(8*), അനിരുദ്ധന്‍ മുരളീധരന്‍(7*) എന്നിവര്‍ക്കൊപ്പം അനീഷ് വീടി(7) എന്നിവരാണ് ടിസിഎസിനായി തിളങ്ങിയത്. ഐസിഫോസിനായി പ്രദീപ് ഫ്രെഡി, പിഎം മനു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഐസിഫോസിനായി പിഎം മനു 13 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നാലോളം താരങ്ങള്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു. മൂന്ന് താരങ്ങള്‍ ഒരു റണ്‍സ് നേടി പുറത്താകുകയും ചെയ്തതോടെ ഐസിഫോസിന് കാര്യങ്ങള്‍ ദുര്‍ഘടമായി. ടിസിഎസിന് വേണ്ടി അജേഷ് രാജന്‍ നാലും മുഹമ്മദ് ഷാഫി മൂന്നും വിക്കറ്റ് നേടി.