ആറാം വിക്കറ്റില്‍ ഒത്തുകൂടിയ സന്തോഷും ജോണും വിജയശില്പികളായി, ജിഡി ഇന്നൊവേറ്റീവ് സൊലൂഷ്യന്‍സിന് 5 വിക്കറ്റ് വിജയം

Sports Correspondent

ടിപിഎല്‍ 2020ല്‍ 5 വിക്കറ്റിന്റെ വിജയം നേടി ജിഡി ഇന്നൊവേറ്റീവ് സൊലൂഷ്യന്‍സ്. ടീം ഇന്‍ഫോസ്പിക്ക എട്ടോവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 47 റണ്‍സ് 6.4 ഓവറിലാണ് ജിഡി ഇന്നൊവേറ്റീവ് സൊലൂഷ്യന്‍സ് മറികടന്നത്. 15 പന്തില്‍ നിന്ന് പുറത്താകാതെ 22 റണ്‍സ് നേടിയ സന്തോഷിനൊപ്പം എട്ട് റണ്‍സുമായി പുറത്താകാതെ നിന്ന ജോണ്‍ ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്‍ഫോസ്പിക്കയ്ക്ക് വേണ്ടി പ്രതീഷ്, അരുണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 22/5 എന്ന നിലയിലേക്ക് വീണ ടീമിനെ ആറാം വിക്കറ്റില്‍ നേടിയ 26 റണ്‍സിന്റെ ബലത്തിലാണ് സന്തോഷ്-ജോണ്‍ കൂട്ടുകെട്ടാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

നേരത്തെ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്‍ഫോസ്പിക്കയുടെ ടോപ് സ്കോറര്‍ ആയത് 17 റണ്‍സ് നേടിയ അരുണ്‍ ആണ്. പ്രശാന്ത് പത്ത് റണ്‍സ് നേടി. ജിഡിഐഎസിന് വേണ്ടി നിതിന്‍ ദാസ് രണ്ട് വിക്കറ്റ് നേടി.