ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്: ഉദ്ഘാടന മത്സരത്തില്‍ ഫിനസ്ട്രയ്ക്ക് ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2018 സീസണിലെ വിജയത്തോടെ തുടങ്ങി ഫിനസ്ട്ര സ്ട്രൈക്കേഴ്സ്. ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റി്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ഫിനസ്ട്ര നിയോലോജിക്സ് സൂപ്പര്‍ സ്ട്രൈക്കേഴ്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 8 ഓവര്‍ മത്സരത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സാണ് നിയോലോജിക്സ് സ്വന്തമാക്കിയത്. 17 റണ്‍സ് നേടി പുറത്താകാതെ നിന്ന ലാലു ആണ് ടോപ് സ്കോറര്‍. സാബു, റോഹിന്‍ ജോണ്‍സണ്‍, മെഥുന്‍ ദാസ്, അജിത്ത് എന്നിവര്‍ക്കാണ് വിക്കറ്റ ലഭിച്ചത്.

5.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ഫിനസട്ര വിജയം കൈക്കലാക്കിയത്. 14 പന്തില്‍ 26 റണ്‍സ് നേടിയ ജിഷ്ണുവാണ് വിജയികള്‍ക്കായി തിളങ്ങിയത്. ഷാരോണ്‍, ലാലു എന്നിവര്‍ നിയോ ലോജിക്സിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial