ഫാൻസോൺ: പെലെ ഗുഡ്, മറഡോണ ബെറ്റർ, ജോർജ് ബെസ്റ്റ്

latheef.ab

Download the Fanport app now!
Appstore Badge
Google Play Badge 1

ലണ്ടനിലെ ക്രോംവെൽ ഹോസ്പിറ്റലിലെ ഡോക്റ്റർമാരുടെ 1.5 മാസത്തെ ശ്രമങ്ങളും നിഷ്ഫലമാക്കി കൊണ്ട് 2005 നവംബർ 25 ന് ആ മനുഷ്യഹൃദയം നിലച്ചു. അതിനു കൃത്യം 5 ദിവസങ്ങൾക്ക് മുൻപ് തോൽവി ഉറപ്പാക്കിയ ആ കളിയിൽ മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോൾ അയാൾ ലോകത്തോട് ഇങ്ങനെ പറഞ്ഞു “Don’t die like me” വളരെ വൈകിയാണെങ്കിലും അയാൾ ആ സത്യം മനസ്സിലാക്കിയിരുന്നു. അമിത മദ്യപാനവും വഴിവിട്ട ജീവിതവും കാരണം തന്റെ ജീവിതവും കരിയറും നശിപ്പിച്ച ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബാൾ പ്രതിഭകളിൽ ഒരാളായ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രിയ 7 ആം നമ്പർ താരം ജോർജ് ബെസ്റ്റ് ജീവിതത്തിൽ നിന്നും ബൂട്ടഴിക്കുമ്പോൾ മാഞ്ചസ്റ്റർ നഗരം തേങ്ങി, കാരണം അവർ അയാളെ അത്രത്തോളം സ്നേഹിച്ചിരുന്നു, പെലെയോ മറഡോണയോ ആയിരുന്നില്ല അവർക്ക് ബെസ്റ്റ് “ബെസ്റ്റ്” തന്നെയായിരുന്നു ബെസ്റ്റ്

“the Busby Babes” എന്നറിയപ്പെട്ടിരുന്ന സർ മാറ്റ് ബസ്‌ബി എന്ന തന്ത്രക്ജനായ മാനേജരുടെ കീഴിൽ ലോകം വെട്ടിപ്പിടിക്കാനുള്ള യാത്രയിൽ 1958 മ്യൂനിചിൽ വിമാനാപകടത്തിൽ തകർണ്ണിടിഞ്ഞത് മാഞ്ചസ്റ്ററിന്റെ സ്വപ്നങ്ങളായിരുന്നു.പാതിവഴിയിൽ തകർന്നുപോയ സ്വപ്നങ്ങൾ. ലോക ഫുട്ബാളിനെ ഞെട്ടിച്ച ആ ദുരന്തത്തിൽ നിന്നും ചുവന്ന ചെകുത്താന്മാരെ മാറ്റ് ബസ്‌ബി മെല്ലെ മെല്ലെ പിടിച്ചുയർത്തികൊണ്ടുവരുന്ന സമയത്താണ് 1961 ൽ ബെസ്ററ് യുണൈറ്റഡിന്റെ യൂത്ത്‌ ടീമിലെത്താൻ കാരണമായ യുണൈറ്റഡ് സ്‌കൗട്ട് ബോബ് ബിഷപ്പിന്റെ “I think I’ve found you a genius.” എന്ന ടെലഗ്രാം മാനേജർ ബസ്ബിക്കെതുന്നത് രണ്ടു വർഷങ്ങക്ക് ശേഷം ചുവന്ന ചെകുത്താന്മാരുടെ തന്റെ 17 ആം വയസിൽ സീനിയർ ടീമിൽ അരങ്ങേറിയ ഈ നോർത്തേൺ അയർലണ്ടുകാരൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാഞ്ചസ്റ്ററുകാരുടെ പ്രിയതാരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങുകളിൽ വേഗതയും ചുടുലതയും കോർത്തിണക്കി എതിരാളികളെ തുടർച്ചയായി ട്രിബിൾ ചെയ്തു വെട്ടിളൊഴിഞ്ഞു കുതിച്ചിരുന്ന ആ സുന്ദരനായ നീളൻ മുടിക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

1964 മുതൽ 67 വരെ 3 വർഷത്തിനിടെ 2 തവണ യുണൈറ്റഡിനെ ഇംഗ്ളീഷ് ലീഗ് ചാമ്പ്യന്മാരാക്കിയ
ബെസ്റ്റ്1968 ൽ ചരിത്രത്തിലാദ്യമായി ആദ്യമായി ചുവന്ന ചെകുത്താന്മാരെ യൂറോപ്യൻ കപ്പ് (ഇന്നത്തെ ചാമ്പ്യൻസ് ലീഗ് )ചാമ്പ്യന്മാരാക്കുമ്പോൾ ബെസ്റ്റിനു പ്രായം വെറും 22. സെമിയിൽ അക്കാലത്തു യൂറോപ്പ്യൻ ഫുട്ബാൾ അടക്കിവാണിന്നിരുന്ന റയൽ മാഡ്രിഡിനെ ഓൾഡ് ട്രാഫോഡിൽ ആദ്യപാദത്തിൽ ബെസ്റ്റിന്റെ ഏകഗോളിന് വീഴ്ത്തിയ യുനൈറ്റഡ് രണ്ടാം പാദത്തിൽ സാന്റിയാഗോ ബെർണാബുവിൽ ആദ്യ പകുതിയിൽ 3 -1 ന് പിന്നിട്ട് നിന്നിട്ടും രണ്ടാം പകുതിയിൽ രണ്ടുഗോളുകളടിച്ചുകൊണ്ട് ശക്തമായി തിരിച്ചുവന്നപ്പോൾ 3 ആം ഗോളിന് വഴിയൊരുക്കിയതും ബെസ്റ്റായിരുന്നു അഗ്രഗേറ്റ്‌ സ്‌കോർ 4 -3 ന് റയലിനെ പിന്തള്ളി ചുവന്ന ചെകുത്താന്മാർ വെംബ്ലിയിലേക്ക് പറക്കുമ്പോൾ നിർണായകമായത് ആദ്യപാദത്തിലെ ബെസ്റ്റിന്റെ ഗോളായിരുന്നു. ഫൈനലിൽ ഇതിഹാസ താരം യുസേബിയോയുടെ നേത്രത്തിൽ അക്കാലത്തു യൂറോപ്യൻ ഫുട്ബാളിലെ കരുത്തരായ ബെനഫികയായിരുന്നു. വെംബ്ലിയിൽ തങ്ങളുടെ ചുവന്ന ജേർസിക്ക് പകരം നീല ജേഴ്സിയിൽ ഏതാണ്ട് 1 ലക്ഷത്തിനടുത്തു വരുന്ന കാണികൾക്ക് മുന്നിൽ ചുവന്ന ചെകുത്താന്മാർക്ക് വിജയത്തിൽകുറഞ്ഞ ഒന്നും തന്നെ പോരായിരുന്നു കാരണം മറ്റൊന്നുമല്ല മൂണിച്ചിൽ തകർന്നടിഞ്ഞ തങ്ങളുടെ സ്വപ്നങ്ങൾക്ക് കൃത്യം 10 വർഷങ്ങൾക്കിപ്പുറം ആയിരുന്നു ആ ഫൈനൽ. യുണൈറ്റഡിനായി തന്റെ ജീവിതം മാറ്റിവെച്ച ബസ്ബിയെന്ന ആ മാനേജരും ഇത്രയും കാലം കാത്തിരുന്നതും ആ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നു. മത്സരം തുടങ്ങി ആദ്യമുതലെ സ്വന്തം കാണികൾക്കുമുന്നിൽ തകർത്തുകളിക്കുന്ന മാഞ്ചസ്റ്റർ കിട്ടുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുമായി ബെനഫിക്കയും, യുണൈറ്റഡിന്റെ വലതുവിങ്ങിലൂടെ ബെനഫിക്കൻ പ്രധിരോധനിരയെ തന്റെ ഡ്രിബ്ലിങ് മികവുകൊണ്ടും വേഗം കൊണ്ടും തുടർച്ചയായി കബലിക്കുന്ന ബെസ്റ്റിനെ ബെനഫിക്കൻതാരങ്ങൾ കടുത്ത ഫൗളിലൂടെയായിരുന്നു നേരിട്ടത് അയാളുടെ പല മുന്നേറ്റങ്ങളും അവർ കായികമായിത്തന്നെ തടഞ്ഞു, ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബോബി ചാൾട്ടന്റെ മുന്നിലെത്തിയ യുണൈറ്റഡിനെ കളി തീരാൻ 10 മാത്രമുള്ളപ്പോൾ ഗ്രാസയുടെ ഗോളിൽ ബെനഫിക്ക സമനില പിടിച്ചു. അപ്പോഴും ബെസ്റ്റ് തന്റെ ത്വതസിദ്ധമായ ശൈലിയിൽ ഇരുവിങ്ങുകളിൽകൂടിയും ബെനഫിക്കൻ പ്രധിരോധനിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു പലപ്പോഴും ഗോൾകീപ്പർ ഹെൻഡ്രിക്ക്ന്റെ സേവുകളിലായിരുന്നു അതവസാനിച്ചിരുന്നത്.

നിശ്ചിത സമയത്തിന് ശേഷം അധികസമയത്തേക്ക് കടന്ന മത്സരത്തിൽ വെറും 2 മിനിട്ടുകൾക്കുള്ളിൽ ഒരു കൗണ്ടർ അറ്റാക്കിൽ മൈതാന മധ്യത്തിൽ നിന്നും ഉയർന്ന വന്ന പന്തിനെ കാലിൽ കുരുക്കിയ ബെസ്റ്റ് ആദ്യം തന്നെ തടയാൻ വന്ന ഡിഫൻഡറെ വേഗവും ടെക്നിക്കും കൊണ്ട് മറികടന്നു പെനാൽറ്റി ബോക്സിലേക്ക് കുതിച്ചു കയറുമ്പോൾ യുണൈറ്റഡിന്റെയും കപ്പിനുമിടയിൽ അതുവരെ വിലങ്ങുതടിയായി നിന്നിരുന്ന ബെനഫിക്കൻ ഗോൾകീപ്പർ മാത്രം അവിടെയും അയാൾ ഒരു ഷോട്ടിന് മുതിരാതെ മുന്നോട്ട് കയറിവന്ന കീപ്പറെയും കബളിപിച്ചു ഒഴിഞ്ഞ വലയിലേക്ക് പന്ത് പായിക്കുമ്പോൾ വെംബ്ലി പൊട്ടിത്തെറിച്ചു. അവർകാത്തിരുന്നത് ആ ഒരു നിമിഷത്തിനായിരുന്നു ഇരു കൈകളും ഉയർത്തികൊണ്ട് ആ 22 കാരൻ വെംബ്ലിയുടെ പുൽത്തകിടുകളൂടെ ഓടുമ്പോൾ ഗാലറി ഇളകിമറിയുകയായിരുന്നു തൊട്ടുപിന്നാലെ കിഡ്, രണ്ടാം ഗോളുമായി ചാൾട്ടണും ബെനഫിക്കയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു. ചരിത്രത്തിലാദ്യമായി ചുവന്ന ചെകുത്താന്മാർ യൂറോപ്യൻ ഫുട്ബാളിന്റെ രാജകീയ നേട്ടത്തിൽ മുത്തമിടുമ്പോൾ ബെസ്റ്റിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു അതിന് പിന്നിൽ. ബെസ്റ്റിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനകളിലൊന്നായിരുന്നു ആ ഫൈനൽ. ആ വർഷത്തെ ബാലൻഡിയോറും സ്വന്തമാക്കിയ ബെസ്റ്റ് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അന്ന് .

ബസ്ബിയുടെ വിടവാങ്ങലിനൊപ്പം പ്രശസ്തിയും വഴിവിട്ട ജീവിതവും ബെസ്റ്റിന്റെ കളിക്കളത്തിലെ പ്രകടനങ്ങളെ സാരമായിത്തന്നെ ബാധിച്ചു. മദ്യവും പെണ്ണും ചൂതാട്ടവും ഒപ്പം കളിക്കളത്തിലെ ചൂടൻ സ്വഭാവങ്ങളും അയാളെ പിന്നോട്ടടിച്ചു. 10 വർഷങ്ങൾ ചെകുത്താന്മാർക്ക് വേണ്ടി കളിച്ച ബെസ്റ്റ് തന്റെ 27 ആം വയസ്സിൽ യുണൈറ്റഡ് വിട്ടു. മോശം ഫോമും കളത്തിനു പുറത്തെ കളികളും അയാളെ യുണൈറ്റഡ് ടീമിന് പുറത്തേക്ക് നയിച്ചു യുണൈറ്റഡ് വിട്ട് 37 ആം വയസ്സിൽ വിരമിക്കുന്നത് വരെ 10 വർഷങ്ങൾ ക്ലബുകൾ മാറി കളിച്ചു അയാൾ പക്ഷെ എവിടെയും വിജയിക്കാനോ തന്റെ പഴയ ഫോമിലേക്കോ തിരിച്ചുവരാൻ കഴിയാതെ അയാൾ ഉഴറിനടന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 470 ഓളം മത്സരങ്ങളിൽനിന്നായി 180 ഓളം ഗോളുകൾ നേടിയ ബെസ്റ്റ് യുണൈറ്റഡിൽ ഉണ്ടാക്കിയ സ്വാധീനം നേടിയ ഗോളുകൾ കൊണ്ടളക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അതിലും എത്രെയോ വലുതായിരുന്നു അത്.

ലോക ഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച ട്രിയോ ആയിരുന്നു ‘holy trinity’ എന്ന പേരിലറിയപ്പെട്ട ബെസ്റ്റ്, ചാൾട്ടൻ, ലോ ട്രിയോ യുണൈറ്റഡിന്റെ അക്കാലത്തെ കുതിപ്പിന് പിന്നിൽ ഇവരുടെ കരുത്തായിരുന്നു, ഒപ്പം യുണൈറ്റഡിന്റെ ലെജൻഡറി നമ്പറായ 7 ആം നമ്പറിലെ ലജസിയുടെ തുടക്കവും ബെസ്റ്റിലൂടെയായിരുന്നു, ഒരുപക്ഷേ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച 7 ആം നമ്പർ താരമാരെന്നു ചോദിച്ചാലും ഭൂരിപക്ഷം ആളുകളുകളുടെയും ഉത്തരം ബെസ്റ്റ് എന്നാവും.

രാജ്യാന്ത ഫുട്ബാളിൽ ഒരു ശരാശരി ടീമായ നോർത്തേൺ അയർലൻഡിന് വേണ്ടി കളിച്ച ബെസ്റ്റിന് യുണൈറ്റഡിലുണ്ടാക്കിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല വെറും 39 കളികളിലാണ് ബെസ്റ്റ് അയാൾ അയർലണ്ടിന്റെ പച്ച ജേഴ്സിയണിഞ്ഞത്. 1976 ൽ നെതർലണ്ടിനെതിരായ മത്സരത്തിലാണ് ബെസ്റ്റിന്റെ ജീതത്തിലെ മറ്റൊരു പ്രശസ്ത സംഭവം നടന്നത്. അജാക്സിലും ബാഴ്സയിലും മിന്നിത്തിളങ്ങിയ ജോഹാൻ ക്രൈഫിന്റെ നേത്രത്തിൽ ടോട്ടൽ ഫുട്ബാളുമായി ലോകഫുട്ബാളിൽ പുതിയ വിപ്ലവത്തിലൂടെ ലോക ഫുട്ബാളിനെ അടക്കി ഭരിക്കുന്ന സമയം, ബെസ്റ്റാവട്ടെ യുണൈറ്റഡ് വിട്ട് മോശം ഫോമിലും. അന്ന് കളിക്കുമുൻപ് ക്രൈഫ് നിങ്ങളേക്കാൾ മികച്ച കളിക്കാരനാണോ എന്ന ജേർണലിസ്റ്റ് ബിൽ എലിയട്ടിന്റെ ചോദ്യത്തിന് തന്റെ സുന്ദരമായ ചിരിയിലൂടെ മറുപടികൊടുത്തതിങ്ങനെ “You’re kidding, aren’t you? I’ll tell you what I’ll do tonight… I’ll nutmeg Cruyff, the first chance I get.” അതൊരു വെറുംവാക്കായിരുന്നില്ല ആംസ്റ്റർഡാമിലെ ഡി ക്വിപ്പ് സ്റ്റേഡിയത്തിൽ ക്രൈഫിന്റെ സ്വന്തം കാണികൾക്ക് മുന്നിൽ മത്സരം തുടങ്ങി 5 ആം മിനുട്ടിൽ അവർ നേർക്കുനേർ മുഖാമുഖംവന്നു തന്നെ തടായാൻ നിൽക്കുന്ന ക്രൈഫിനെ തന്റെ ചുമലുകൾ രണ്ടുതവണ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചുകൊണ്ട് കബളിപ്പിച്ചുകൊണ്ട് ക്രൈഫിന്റെ കാൽപാദങ്ങൾക്കിടയിലൂടെ പന്തുമായി കുതിച്ചുകയറിയ പന്തുമായി കുതിക്കുമ്പോൾ വിജയ ശ്രീലാളിതനെപ്പോലെ അയാൾ തന്റെ മുഷ്ട്ടികൾ ആകാശത്തേക്ക് ഉയർത്തി. അയാൾ തന്റെ വാക്ക് പാലിച്ചിരിക്കുകായായിരുന്നു അവിടെ.

ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ ബെസ്റ്റിനു ശരിക്കും എന്തായിരുന്നു സംഭവിച്ചത്. “കളത്തിനു പുറത്തെ കളികളിലൂടെ” കളിക്കളത്തിൽ കളിച്ചു നേടിയതെല്ലാം അയാൾ “കളിച്ചുതന്നെ ” തുലച്ചു കളിമികവിനുമൊപ്പം അതി സുന്ദരനുമായിരുന്നു ബെസ്റ്റ്. ഫുട്ബാളിലെ ആദ്യ സെലിബ്രിറ്റി ആയിരുന്നു അയാൾ. ആരും കൊതിച്ചുപോവുന്ന സൗന്ദര്യത്തിനുടമ ഹോളിവുഡ് നടന്മാർപോലും തോറ്റുപോവുന്ന സുന്ദരൻ, നീളൻ മുടിയും സുന്ദരമായ കണ്ണുകളും ആരും കൊതിച്ചുപോവുന്ന ശരീര പ്രകൃതിയും. സ്ത്രീകളുടെ സ്വപ്ന കാമുകൻ. ഏതൊരു സ്ത്രീകളും വീണുപോവുന്ന സുന്ദരൻ . മാഞ്ചസ്റ്റർ നഗരത്തിലെ പ്രഭു കുമാരികൾ അയാളുടെ ഒരു രാത്രിക്കായി കാത്തിരുന്നു ”I used to go missing a lot… Miss Canada, Miss United Kingdom, Miss World.”അദ്ദേഹത്തിന്റെ ഈ വാക്കുകൾ മതി അയാളുടെ ജീവിതമെങ്ങനെയായിരുന്നെന്നു മനസ്സിലാക്കാൻ, ഒപ്പം മദ്യപാനവും ആഡംബര കാറുകളും പക്ഷികളും അങ്ങനെയാൾ ജീവിതം ധൂർത്തടിക്കുകയായിയുരുന്നു ഒരിക്കൽ തന്റെ മദ്യപാനത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ ““I’ve stopped drinking, but only while I’m asleep.”അതായിരുന്നു ബെസ്റ്റ് .

ഒരു സ്പോർട്സ് താരത്തിന്റെ കരിയറിന്റെ ഏറ്റവും പീക്ക് ടൈം ആവുന്ന 27 വയസ്സായപ്പോഴേക്കും അയാളുടെ കരിയർ ഏതാണ്ട് അയാൾ തന്നെ തീർത്തിരുന്നു എന്നുപറയുന്നതാവും ശരി. പക്ഷെ അപ്പോഴേക്കും അയാൾ കൃത്യമായി പറഞ്ഞാൽ മാഞ്ചസ്റ്ററിലെ ആ 10 വർഷങ്ങൾ അയാൾ തന്റെ പേര് ഫുട്ബാൾ ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ കൊത്തിവെച്ചിരുന്നു. ബെൽഫാസ്റ്റിലെ തെരുവിൽ നിന്നും വന്നു മാഞ്ചസ്റ്റർ നഗരവും ലോകഫുട്ബാളും കീഴടക്കിയ ആ പ്രതിഭ ജോർജ് ബെസ്റ്റ് ..!! തിരിച്ചുവരകളുടെ രാജാക്കന്മാരുടെ ആദ്യ രാജകുമാരൻ ..മ്യൂനിച് വിമാനാപകടത്തിൽ ഒരു ടീം ഏതാണ്ട് മുഴുവൻ തകർന്നുപോയിട്ടും തിരിച്ചുവന്ന ചുവന്ന ചെകുത്താന്മാർ ഏത് പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ലോകം മുഴുവനുമുള്ള കോടിക്കണക്കിനു ഫാൻസിനുള്ളിൽ ഒരു വിശ്വാസമുണ്ട് അവർ തിരിച്ചുവന്നിരിക്കും ….

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial