ഏഴ് വിക്കറ്റ് വിജയവുമായി ക്രെയ്സി ഇലവന്‍

Sports Correspondent

യെപ്ഡെസ്ക് സ്ട്രൈക്കേഴ്സിനെതിരെ ടിപിഎലില്‍ ഏഴ് വിക്കറ്റ് വിജയം നേടി ക്രെയ്സി ഇലവന്‍. ഇന്ന് നടന്ന മത്സരത്തില്‍ യെപ്ഡെസ്കിന് ഒരു ഘട്ടത്തില്‍ 53/2 എന്ന നിലയിലായിരുന്നുവെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി. എട്ടോവര്‍ അവസാനിക്കുമ്പോള്‍ ടീം 59/5 എന്ന സ്കോറാണ് നേടിയത്.

8 പന്തില്‍ 17 റണ്‍സ് നേടിയ ഡിനൂപും 21 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രീജിത്തും യെപ്ഡെസ്കിനായി തിളങ്ങിയെങ്കിലും വലിയ സ്കോര്‍ നേടുവാനുള്ള അവസരം ടീം അവസാന ഓവറുകളില്‍ കൈവിട്ടു. ക്രെയ്സി ഇലവന് വേണ്ടി ശങ്കരന്‍, വിനീത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ക്രെയ്സി ഇലവന്‍ ഏഴ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അഭിഷേക്(16*), വിനീത്(7 പന്തില്‍ 15) എന്നിവരാണ് ക്രെയ്സി ഇലവന്റെ പ്രധാന സ്കോറര്‍മാര്‍.