ടോപ്പ് 4 സാധ്യതകൾ തേടി ചെൽസിയും ലെസ്റ്ററും നേർക്കുനേർ

Photo: Twitter/@premierleague
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ചെൽസി ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും. ലെസ്റ്ററിന്റെ മൈതാനമായ കിംഗ്‌ പവർ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്കാണ് മത്സരം കിക്കോഫ്.

നിലവിൽ പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനത്ത് നിൽക്കുന്ന ടീമുകളാണ് ലെസ്റ്ററും ചെൽസിയും. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സര ഫലം ഇരു ടീമുകളുടെയും ടോപ്പ് 4 സാധ്യതകളെ കാര്യമായി തന്നെ ബാധിക്കും. ചെൽസി നിരയിൽ അബ്രഹാം, ജെയിംസ്, ജിറൂദ് എന്നിവർ ഇന്ന് കളിക്കാൻ സാധ്യത ഇല്ല. ലെസ്റ്റർ നിരയിൽ കാര്യമായ പരിക്ക് ഭീഷണി ഇല്ല. സീസണിൽ ആദ്യം ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ 1-1 ന്റെ സമനിലയായിരുന്നു ഫലം.

Advertisement