റിഫ്ലക്ഷന്‍ വൈറ്റ്സിനെതിരെ ആറ് റണ്‍സിന്റെ ജയം സ്വന്തമാക്കി ആപ്ലെക്സസ്. ആദ്യം ബാറ്റ് ചെയ്ത ആപ്ലെക്സസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും റിഫ്ലക്ഷന്‍സിനെ 44/9 എന്ന സ്കോറിലേക്ക് തളച്ച് ജയം സ്വന്തമാക്കുകയായിരുന്നു ആപ്ലെക്സസ്. അവസാന ഓവറില്‍ ജയത്തിനായി റിഫ്ലക്ഷന്‍സ് 11 റണ്‍സായിരുന്നു നേടേണ്ടിയിുന്നുവെങ്കിലും ഗോകുല്‍ എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തില്‍ ഒരു റണ്‍സ് പോലും നേടാനാകാതെ പോയത് റിഫ്ലക്ഷന്‍സിന് തിരിച്ചടിയായി. ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ടീം സ്കോര്‍ ചെയ്തത്.
ആദ്യം ബാറ്റ് ചെയ്ത ആപ്ലെക്സസിന് േണ്ടി ചന്ദു രഞ്ജന്‍ 21 റണ്‍സും പ്രവീണ്‍ പുറത്താകാതെ 14 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.1 ഓവറില്‍ 34 റണ്‍സ് നേടിയെങ്കിലും പിന്നീടുള്ള മൂന്നോവറില്‍ ടീമിന് 16 റണ്‍സ് മാത്രമേ നേടാനായുള്ളു. സെല്‍വകുമാര്‍ എറിഞ്ഞ ആറാം ഓവറില്‍ ആപ്ലെക്സസിന് 4 വിക്കറ്റാണ് നഷ്ടമായത്. 34/0 എന്ന നിലയില്‍ നിന്ന് 42/4 എന്ന നിലയിലേക്ക് ടീം ആറാം ഓവറിന്റെ അവസാനം വീണു. പിന്നീടുള്ള ഓവറുകളില്‍ വെറും എട്ട് റണ്‍സാണ് ടീം നേടിയത്. സെല്‍വകുമാര്‍ റിഫ്ലക്ഷന്‍സിന് വേണ്ടി 4 വിക്കറ്റ് നേടി.
റിഫ്ലക്ഷന്‍സിന് തിരിച്ചടിയായത് വിക്കറ്റിനിടയിലെ ഓട്ടമാണ്. 4 താരങ്ങളാണ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായത്. 11 റണ്‍സോടെ സെല്‍വകുമാര്‍ പുറത്താകാതെ നിന്നുവെങ്കിലും അവസാന ഓവറില്‍ ടീമിനെ വിജയിപ്പിക്കേണ്ട ദൗത്യം താരത്തിന് പൂര്‍ത്തിയാക്കാനായില്ല. അവസാന രണ്ടോവറില്‍ 23 റണ്‍സെന്ന നിലയില്‍ നിന്ന് സെല്‍വകുമാര്‍ ടീമിന്റെ ലക്ഷ്യം 6 പന്തില്‍ 11 ആക്കി ചുരുക്കിയെങ്കിലും അവസാന ഓവറില്‍ താരത്തിനും പിഴച്ചു. ആപ്ലെക്സസിന് വേണ്ടി സന്തോഷ് ശ്രീധര്‍ നാല് വിക്കറ്റ് നേടി. സുധീര്‍ കുമാര്‍(9) ആണ് റിഫ്ലക്ഷന്‍സ് ബാറ്റിംഗില്‍ തിളങ്ങിയ മറ്റൊരു താരം.