ധോണിയുടെ ലോകറെക്കോർഡ് പഴങ്കഥയാക്കി ക്യാപ്റ്റൻ കൊഹ്ലി

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ലോക റെക്കോർഡ് തകർത്ത് വിരാട് കൊഹ്ലി. ഏകദിനത്തിൽ ക്യാപ്റ്റനെന്ന നിലയ്ക്ക് 5000 റൺസ് തികയ്ക്കുന്ന ഏറ്റവും വേഗമേറിയ താരമായി മാറി വിരാട് കൊഹ്ലി.

23 ആം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ ബൗണ്ടറി കടത്തിയാണ് കൊഹ്ലി ക്യാപ്റ്റനെന്ന നിലയിൽ 5000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടത്. 82 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം കൊഹ്ലി നേടിയത്. എം എസ് ധോണി 127 ഇന്നിംഗ്സുകളിൽ നിന്നുമായിരുന്നു ഈ നേട്ടം കുറിച്ചത്. അതിനു മുൻപ് ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗായിരുന്നു ഈ റെക്കോർഡിനുടമ. 131 ഇന്നിംഗ്സുകൾ റിക്കി പോണ്ടിംഗിന് വേണ്ടി വന്നിരു‌ന്നു.

Advertisement