ആദ്യമടിച്ച് ബ്ലാസ്റ്റേഴ്സ്, തിരിച്ചടിച്ച് ജെംഷദ്പൂർ

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശോജ്വലമായ മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ സമനില. ഓരോ ഗോൾ വീതമടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സും ജെംഷദ്പൂരും. മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചപ്പോൾ മൈനേഴ്സിന് വേണ്ടി നോയി അക്കോസ്റ്റയുമടിച്ചു.

11 ആം മിനുട്ടിൽ മെസ്സി ബൗളിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടുന്നത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ബ്ലാസ്റ്റേഴ്സ് ഗോളടിച്ചത്. പിന്നീട് സമനില ഗോൾ നേടാൻ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു ജെംഷദ്പൂർ. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ജെംഷദ്പൂർ തിരിച്ചടിച്ചു. അകോസ്റ്റയിലൂടെയായിരുന്നു ജെംഷദ്പൂർ ഗോളടിച്ചത്. ഗോളിന് വഴൊയൊരുക്കിയത് മൊൻറോയിയാണ്. ആദ്യ പകുതിയിൽ തന്നെ ഒഗ്ബചെയും ഹക്കുവും മഞ്ഞക്കാർഡ് വാങ്ങി.

Previous article6 റണ്‍സിന്റെ ആവേശ ജയം നേടി ആപ്ലെക്സസ്
Next articleഏഴ് വിക്കറ്റിന്റെ അനായാസ ജയവുമായി സൈക്ക്ലോ വാര്യേഴ്സ്