ഐവി ലയണ്‍സിന് എട്ട് വിക്കറ്റ് ജയം, 18 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ ആനന്ദ്

Sports Correspondent

സോഷ്യസ് ഐജിബിയ്ക്കെതിരെ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി ഐവി ലയണ്‍സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സോഷ്യസ് എട്ടോവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യമായ 50 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 4.5 ഓവറില്‍ നേടി ഐവി ലയണ്‍സ് വിജയം കുറിച്ചു. 18 പന്തില്‍ നിന്ന് പുറത്താകാതെ 40 റണ്‍സ് നേടിയ ആനന്ദ് ആണ് ലയണ്‍സ് നിരയില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് ഫോറും 3 സിക്സുമാണ് താരം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത സോഷ്യസിന് വേണ്ടി ആനന്ദ് മോഹന്‍ 21 റണ്‍സും മണികണ്ഠന്‍ 19 റണ്‍സും നേടി. ഐവി ലയണ്‍സിന് വേണ്ടി അനീഷ് രണ്ട് വിക്കറ്റ് നേടി. ആനന്ദ്, സുജിത്ത് ജോര്‍ജ്ജ്, അനന്തു എന്നിവര്‍ ഓരോ വിക്കറ്റും നേടി.