4 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി ആല്‍വിന്‍, പൈത്തണ്‍സിന് 6 വിക്കറ്റ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആര്‍വി ചലഞ്ചേഴ്സിനെതിരെ 6 വിക്കറ്റ് വിജയവുായി പൈത്തണ്‍സ്. 8 ഓവറില്‍ ചലഞ്ചേഴ്സിനെ 47 റണ്‍സിന് പുറത്താക്കിയ ശേഷം 5.5 ഓവറില്‍ 53 റണ്‍സ് നേടി പൈത്തണ്‍സ് വിജയമാഘോഷിച്ചു. 4 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ബൗളിംഗില്‍ മൂന്ന് വിക്കറ്റ് നേടിയതിനൊപ്പം ആല്‍വിന്‍ ബാറ്റിംഗില്‍ 18 റണ്‍സുമായി തിളങ്ങിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സുനില്‍ 6 പന്തില്‍ നിന്ന് 14 റണ്‍സുമായി പുറത്താകാതെ നിന്നു. 9 റണ്‍സ് നേടിയ അഭിഷേക് ആണ് ടീമിലെ മറ്റൊരു പ്രധാന സ്കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍വി ചലഞ്ചേഴ്സ് നിരയില്‍ 9 റണ്‍സ് നേടിയ വിമല്‍ ആണ് ടോപ് സ്കോറര്‍. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ കാര്യമായ പിന്തുണ നല്‍കുവാന്‍ സാധിച്ചതുമില്ല. ആര്‍വി ചലഞ്ചേഴ്സിന്റെ നാല് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ആല്‍വിന്‍ തന്റെ രണ്ടോവറില്‍ 4 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടി.