ക്ഷമയുള്ളവന്‍ വിജയം കണ്ട ടെസ്റ്റാണ് ജമൈക്കയിലേത് – ക്രെയിഗ് ബ്രാത്‍വൈറ്റ്

Jasonholderkraiggbrathwaite

പാക്കിസ്ഥാനെതിരെ വിന്‍ഡീസ് നേടിയ 1 വിക്കറ്റ് വിജയത്തെ അവിസ്മരണീയം എന്ന് വിശേഷിപ്പിച്ച് വിന്‍ഡീസ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്. മത്സരത്തിൽ ഒരിക്കലും ടീമിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ലെന്നും മികച്ച രീതിയിൽ പാക് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ക്ഷമയോടെ ബാറ്റ് വീശുകയാണ് വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ ചെയ്തതെന്നും ബ്രാത്‍വൈറ്റ് വ്യക്തമാക്കി.

ക്ഷമയോടെ ബാറ്റ് വീശുക എന്നതായിരുന്നു ഈ പിച്ചിൽ വേണ്ടിയിരുന്നതെന്നും കൂടുതൽ ക്ഷമ കാണിച്ച ടീമിനൊപ്പം വിജയം നിന്നുവെന്നും ബ്രാത്‍വൈറ്റ് സൂചിപ്പിച്ചു. പാക്കിസ്ഥാന്‍ അടുത്ത ടെസ്റ്റിൽ ശക്തമായി തിരിച്ചുവരുമെന്നും ആ ടെസ്റ്റിലും വിന്‍ഡീസ് താരങ്ങള്‍ ക്ഷമയോടെ ബാറ്റ് ചെയ്യണമെന്നും ബ്രാത്‍വൈറ്റ് വ്യക്തമാക്കി.

Previous articleഅർജന്റീന സ്ട്രൈക്കർ ഇനി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
Next articleഅൻസു ഫതി തിരികെയെത്താൻ ഒരു മാസം കൂടെ