ആരോസിന്റെ ആകാശ് മിശ്ര ഹൈദരബാദ് എഫ് സിയിൽ

- Advertisement -

യുവ ഫുൾബാക്ക് ആയ ആകാശ് മിശ്രയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. ഇന്ത്യൻ ആരോസിനു വേണ്ടിയാണ് അവസാന രണ്ടു സീസണുകളിലും ആകാശ് കളിച്ചത്. 18കാരനായ താരം ഉത്തർപ്രദേശ് സ്വദേശിയാണ്. മൂന്ന് വർഷത്താളം ജർമ്മനിയിൽ പരിശീലനം നടത്തിയിട്ടുണ്ട് ആകാശ്. ഫുൾബാക്ക് ആയ താരം അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ മികവ് കാണിക്കുന്നുണ്ട്‌.

ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം സാഫ് കിരീടം നേടിയിട്ടുണ്ട്. സാഫ് കപ്പിൽ രണ്ട് ഗോളുകളും മിശ്ര നേടിയിരുന്നു. ഇപ്പോൾ ഇന്ത്യൻ ആരോസ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ്. മൂന്ന് വർഷത്തെ കരാറിലാകും ഹൈദരാബാദ് ആകാശിനെ സ്വന്തമാക്കുന്നത്.

Advertisement