ടാസ്കിന്‍ അഹമ്മദിന് വിന്‍ഡീസ് ടെസ്റ്റ് പരമ്പര നഷ്ടമായേക്കും

ബംഗ്ലാദേശ് പേസ് ബൗളര്‍ ടാസ്കിന്‍ അഹമ്മദിന് വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന് ഇപ്പോള്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയും നഷ്ടമായി.

ടാസ്കിന് ഇനിയും നാല് മുതൽ ആറ് ആഴ്ച സുഖം പ്രാപിക്കുവാന്‍ ആയി ആവശ്യമായി വരുമെന്നാണ് ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗദരി വ്യക്തമാക്കിയത്. മേയ് 20ന് ശേഷം ആണ് റീഹാബ് നടപടി ആരംഭിക്കുവാനിരിക്കുന്നത്. ജൂൺ 16നും 24നും ആണ് വെസ്റ്റിന്‍ഡീസിനെതിരെയുള്ള ബംഗ്ലാദേശിന്റെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍.