ആൻഡേഴ്സൺ ആഷസിന് പുറത്ത്, ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

- Advertisement -

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയ ജെയിംസ് ആൻഡേഴ്സൺ ആഷസ് പരമ്പരയിൽ നിന്ന് പുറത്ത്. ഇതോടെ ആഷസ് പരമ്പര സ്വന്തമാക്കാൻ ഒരുങ്ങുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണിത്. ആൻഡേഴ്സണ് പകരക്കാരനായി ക്രെയ്ഗ് ഓവർട്ടൺ ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയിട്ടുണ്ട്.

നേരത്തെ പരിശീലന മത്സരത്തിൽ പന്തെറിഞ്ഞ ആൻഡേഴ്സൺ നാലാം ടെസ്റ്റ് മത്സരത്തിന് ഉണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ലങ്കഷെയറിന് വേണ്ടി കളിക്കെ താരത്തിന് വീണ്ടും കാലിൽ നിന്ന് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആഷസ് പരമ്പരയിൽ ആൻഡേഴ്സൺ കളിക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു.

149 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 575 വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാണ്. മൂന്നാം ടെസ്റ്റിൽ ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനത്തിന്റെ പിൻബലത്തിൽ ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ സമനില പിടിച്ചിരുന്നു.

Advertisement