വിരാട് കോഹ്‍ലിയെ “ഫ്രണ്ട് ഫുട്ടില്‍” കുടുക്കണം: മൈക്കല്‍ വോണ്‍

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‍ലിയെ ഫ്രണ്ട് ഫുട്ടില്‍ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍. സ്റ്റുവര്‍ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും അതിനായി ശ്രമിക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ പറയുന്നത്. വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ശക്തി, കോഹ്‍ലിയെ നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു. വിരാടിനെ ഫ്രണ്ട് ഫുട്ടില്‍ കളിപ്പിക്കാന്‍ ശ്രമിച്ചാല്‍ പന്ത് എഡ്ജ് ചെയ്യുവാനുള്ള സാധ്യത വളരെക്കുടുതലാണ്.

ഇംഗ്ലണ്ട് അത് ഏകദിന പരമ്പരയില്‍ ശ്രമിച്ചിരുന്നു. അത് തന്നെ ടെസ്റ്റിലും തുടര്‍ന്നാല്‍ കോഹ്‍ലിയ്ക്ക് അധികം സമയം ക്രീസില്‍ ചെലവഴിക്കാനാകില്ല എന്നും മൈക്കല്‍ വോണ്‍ കൂട്ടിചേര്‍ത്തു. ഓഫ് സൈഡിനു ഒരു യാര്‍ഡ് അകലത്തില്‍ വിരാട് കോഹ്‍ലി സംശയകരമായ അവസ്ഥയിലാണ് കളിച്ചിരുന്നത് അതിനെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ലക്ഷ്യം വയ്ക്കണമെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറയൽ മാഡ്രിഡ് അക്കാദമിയിലെ രണ്ട് സൂപ്പർ താരങ്ങളെ ബാഴ്സലോണ റാഞ്ചി
Next articleഎവർട്ടൻ ഗോളിക്ക് പുതിയ കരാർ