ടി20 ലോകകപ്പിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് ബംഗ്ലാദേശ് ഓപ്പണർ

Staff Reporter

ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് ബംഗ്ലാദേശ് ഓപ്പണർ തമീം ഇഖ്‌ബാൽ. കഴിഞ്ഞ 15-20 ടി20 മത്സരങ്ങളിൽ താൻ കളിച്ചിട്ടില്ലെന്നും താൻ ലോകകപ്പ് കളിക്കുകയാണെങ്കിൽ തന്റെ സ്ഥാനത്ത് കളിച്ചവരോട് താൻ ചെയുന്നത് ന്യായം അല്ലെന്നും തമീം പറഞ്ഞു.

എന്നാൽ താൻ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ലെന്നും തന്റെ തീരുമാനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും തമീം ഇക്ബാൽ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് തമീം ദീർഘ കാലം ബംഗ്ലാദേശിന് വേണ്ടി കളിച്ചിരുന്നില്ല. തുടർന്ന് സിംബാബ്‌വേ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് പരമ്പരകൾക്കുള്ള ടീമിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.