ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ 5 റണ്‍സിന്റെ വിജയം കരസ്ഥമാക്കി തമിഴ്നാട് പ്രീമിയര്‍ ലീഗ് 2019ന്റെ ഫൈനലില്‍ കടന്ന് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. ഗംഗ ശ്രീധര്‍ രാജു 54 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയപ്പോള്‍ ഉതിരസാമി ശശിദേവ് 26 റണ്‍സ് നേടി. മുരുഗന് അശ്വിന് 14 റണ്‍സുമായി പുറത്താകാതെ നിന്നു. ഹരി നിശാന്ത്, ബി പ്രണീഷ് എന്നിവര്‍ ഡ്രാഗണ്‍സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡിണ്ടിഗലിന് 7 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് വരെ എത്തുവാനെ സാധിച്ചുള്ളു. എന്‍ ജഗദീഷന്(37) ടോപ് സ്കോറര്‍ ആയപ്പോള്‍ ഹരി നിശാന്ത് 29 റണ്‍സും രവിചന്ദ്രന്‍ അശ്വിന് 22 റണ്‍സും ആര് വിവേക് 20 റണ്‍സും നേടി പുറത്തായി. അവസാന ഓവറില്‍ 21 റണ്‍സ് ആയിരുന്നു ഡിണ്ടിഗലിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത്. അവസാന രണ്ട് പന്തില്‍ മുഹമ്മദ് 2 സിക്സ് നേടിയെങ്കിലും ആദ്യ നാല് പന്തില്‍ നിന്ന് കാര്യമായ റണ്‍സ് പിറക്കാതിരുന്നത് ഡിണ്ടിഗലിന് തിരിച്ചടിയായി.