റൂബി തൃച്ചി വാരിയേഴ്സിന് 74 റൺസ് വിജയം

അമിത് സാത്വികിന്റെ ഓപ്പണിംഗിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനൊപ്പം ബൗളര്‍മാരും മികവ് പുലര്‍ത്തിയപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നെല്ലൈ റോയൽ കിംഗ്സിനെ തകര്‍ത്ത് വിജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്.

52 പന്തിൽ 71 റൺസ് നേടിയ അമിത് സാത്വിക്കിനൊപ്പം ആദിത്യ ഗണേഷ്(33), ആന്റണി ദാസ്(35*) എന്നിവരും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്.

മതിവന്നന്‍ മൂന്നും സുനിൽ സാം, ശരവൺ കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് കിംഗ്സിന്റെ തകര്‍ച്ച സാധ്യമാക്കിയത്. 13.4 ഓവറിൽ വെറും 77 റൺസിനാണ് നെല്ലൈ റോയൽ കിംഗ്സ് ഓള്‍ഔട്ട് ആയത്. 74 റൺസിന്റെ തകര്‍പ്പിന്‍ വിജയം തൃച്ചി സ്വന്തമാക്കിയപ്പോള്‍ 32 റൺസ് നേടിയ ബാബ ഇന്ദ്രജിത്ത് ആണ് കിംഗ്സിന്റെ ടോപ് സ്കോറര്‍. സഞ്ജയ് യാദവ് 28 റൺസ് നേടി.