ഷാക്കിബ് അല്‍ ഹസന്റെ റെക്കോര്‍ഡ് മറികടന്ന് തൈജുല്‍ ഇസ്ലാം

ഇന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ട് വിക്കറ്റുകള്‍ വീഴത്തിയ തൈജുല്‍ ഇസ്ലാം തന്റെ നൂറാമത്തെ ടെസ്റ്റ് വിക്കറ്റാണ് നേടിയത്. ബംഗ്ലാദേശിന് വേണ്ടി ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരം കൂടിയാണ് തൈജുല്‍. മുഹമ്മദ് റഫീക്ക്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലേക്ക് എത്തിയ തൈജുല്‍ ആണ് ഏറ്റവും കുറവ് മത്സരത്തില്‍ ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.

25 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ തൈജുല്‍ ഇസ്ലാം 28 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റിലേക്കെത്തിയ ഷാക്കിബ് അല്‍ ഹസന്റെ നേട്ടത്തെയാണ് മറികടന്നത്. 33 മത്സരങ്ങളാണ് മുഹമ്മദ് റഫീക്ക് 100 വിക്കറ്റിലേക്ക് എത്തുവാന്‍ കളിച്ചത്.