അഞ്ചാം റാങ്കോടെ താഹിര്‍ കരിയര്‍ അവസാനിപ്പിക്കുന്നു, ജസ്പ്രീത് ബുംറ തന്നെ ഒന്നാമത്, റഷീദ് ഖാന് അഞ്ച് സ്ഥാനം നഷ്ടം

ഏകദിന ബൗളിംഗ് റാങ്കിലെ ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ ജസ്പ്രീത് ബുംറ തുടരും. അതേ സമയം നേരത്തെ മൂന്നാം സ്ഥാനത്തുള്ള റഷീദ് ഖാന് ലോകകപ്പിലെ മോശം ഫോം കാരണം 5 സ്ഥാനങ്ങള്‍ നഷ്ടമായി നിലവില്‍ 658 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ജസ്പ്രീത് ബുംറ 814 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടും(758) പാറ്റ് കമ്മിന്‍സും(698) രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

നാലും അഞ്ചും സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡയും(694) ഇമ്രാന്‍ താഹിറുമാണ്(683). ഏകദിനത്തില്‍ നിന്ന് ലോകകപ്പിന് ശേഷം വിരമിക്കുവാനിരിക്കുന്ന താഹിറിന് അഞ്ചാം റാങ്കോടു കൂടി കരിയറിന് വിടവാങ്ങല്‍ നല്‍കാമെന്നതാണ് പ്രത്യേകത. ആറാം സ്ഥാനത്ത് യുവ അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ ആണ്.

ലോക്കി ഫെര്‍ഗൂസണ്‍ പത്താം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ കുല്‍ദീപ് യാദവ് ആദ്യ പത്തിലെ തന്റെ സ്ഥാനം നിലനിര്‍ത്തി. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഏറ്റവും അധികം സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്. സ്റ്റാര്‍ക്ക് 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കുയരുകയായിരുന്നു. ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം.

Previous articleആഷസ് ആദ്യ ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ കളിച്ചേക്കില്ല
Next articleഅയാക്സിന്റെ യുവ ഡിഫൻഡറെ റാഞ്ചി പി എസ് ജി